മഴനിലാവില്‍ പ്രതിഭകളെ ആദരിക്കും
മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരവുമായി മഞ്ചേരിയിലെ സാംസ്‌ക്കാരിക കൂട്ടായ്മയായ ‘കല’. സെപ്തംബര്‍ 3 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയിലാണ് രാവും പകലുമായി ഈ ചടങ്ങ് നടക്കുക. മഴ നിലാവ് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ കലാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് സഗീര്‍ , സംഗീതജ്ഞന്‍ മുഹ്‌സിന്‍ കുരിക്കള്‍, നര്‍ത്തകി കലാമണ്ഡലം സരോജിനി എന്നീ പ്രതിഭകളെ വേദിയില്‍ ആദരിക്കും.
് നൃത്തവും വാദ്യവും നാടന്‍പ്പാട്ടും ഗസലും നാടകവും ചേര്‍ന്നുള്ള വൈവിധ്യ രസങ്ങള്‍ പകര്‍ന്നു നല്‍കുന്ന മഴനിലാവില്‍ പ്രഗല്‍ഭരായ കലാപ്രതിഭകള്‍ സംഗമിക്കും. ഈ മൂന്നു പ്രതിഭകളുടെ കലാജീവിതം പ്രതിപാദിക്കുന്ന കല പ്രസിദ്ധീകരിച്ച ‘സര്‍ഗ്ഗ വഴിയിലെ ആകാശങ്ങള്‍ ‘ എന്ന പുസ്തകം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്യും. അഡ്വ: സി.ശ്രീധരന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങും.
അജീഷ് ചെന്നൈ, കാര്‍ത്തിക, ആരാധിക, മായാശങ്കര്‍ , ലൗലി രാജേന്ദ്രന്‍ , ലത്തീഫ് നഹ, ലുഖ്മാന്‍ അരീക്കോട്, അഷ്‌റഫ് കുരിക്കള്‍, സജീഷ് വൈഖരി, സുരേഷ് തിരുവാലി തുടങ്ങിയ കലാ രംഗത്തെ അറിയപ്പെടുന്ന പ്രതിഭകളാണ് പരിപാടികള്‍ അവതരിപ്പിക്കുക.
കലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
6 മണി മുതല്‍ പാതിരാവോളം നടക്കുന്ന മഴനിലാവ് മാനവികതയുടെ വിശാല സംസ്‌ക്കാരമാണ് ലക്ഷ്യമിടുന്നതെന്ന് ‘കല ‘ ചെയര്‍മാന്‍ അഡ്വ: ടി.പി. രാമചന്ദ്രന്‍, അജയ് സാഗ, പി.പി.മുഹമ്മദാലി മാസ്റ്റര്‍, ദേവന്‍ നമ്പൂതിരി പൂങ്കുടില്‍ മന,
ഡി പ്രദീപ് കുമാര്‍ ,അബ്ദുള്ളക്കുട്ടി എടവണ്ണ എന്നിവര്‍ പറഞ്ഞു.