ലഹരി ഉപയോഗം വര്‍ധിച്ചു; കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇത് ബോധപൂര്‍വ്വം പണം സമ്പാദനത്തിന് ചെയ്യുന്ന കുറ്റകൃത്യമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുത്ത പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കും. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കും. പിടിക്കപ്പെടുന്നവരില്‍ നിന്ന് ഇനി കുറ്റം ആവര്‍ത്തിക്കില്ലെന്ന് ബോണ്ട് വാങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.