കാര്‍ഷിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ചെറുകുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ ഭാഗമായി ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുക്കള തോട്ടവും ആധുനിക കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ ബി പി എ എല്‍ പി സ്കൂളില്‍ കൃഷി വകുപ്പ് റിട്ടേര്‍ഡ് ജോയിന്റ് ഡയറക്ടര്‍ എം.അബ്ദുള്‍ കരീം ഉല്‍ഘാടനം ചെയ്തു.

ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂം സംഘടിപ്പിച്ച കാര്‍ഷിക ബോധവത്കരണ ക്ലാസ്സ് കൃഷി വകുപ്പ് റിട്ടേര്‍ഡ് ജോയിന്റ് ഡയറക്ടര്‍ എം.അബ്ദുള്‍ കരീം ഉല്‍ഘാടനം ചെയ്യുന്നു

ചെറുകുന്ന് കൂട്ടായ്മ പ്രസിഡന്റ് കെ . ഗോപാലകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു.
കര്‍ഷകര്‍ക്കുള്ള പച്ചക്കറി വിത്തുകള്‍ ഒതുക്കുങ്ങല്‍ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ഖമറുദ്ദീന്‍ വിതരണം ചെയ്തു. ഒതുക്കുങ്ങല്‍ കൃഷി ഓഫിസര്‍ എന്‍ ശ്രുതി പ്രകാശ് ക്ലാസെടുത്തു. കൂട്ടായ്മ ലൈബ്രറി സെക്രട്ടറി കെ. അഹമ്മദ് കുട്ടി സ്വാഗതവും വൈസ് പ്രസിഡണ്ട് എം. ഹുസൈന്‍ നന്ദിയും പറഞ്ഞു