മലയാള കലാകാരൻമാരുടെ ദേശീയ സംഘടന: നന്മ ആറാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പ്രൗഢമായ തുടക്കം.
മലപ്പുറം : മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനത്തിന് ചരിത്രമുറങ്ങുന്ന മലപ്പുറത്ത് പ്രൗഢമായ തുടക്കം. ടൗൺ ഹാളിൽ ഒരുക്കിയ സമ്മേളനം വിവിധ മേഖലകളിൽ ശ്രദ്ധേയരായ കലാകാരൻമാരുടെ ഒത്തുചേരൽ കൂടിയായി.
രാവിലെ നടന്ന കലാകാരസംഗമവും സമാദരണ സദസ്സും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടം ഉദ്ഘാടനം ചെയ്തു.നന്മ വറ്റുന്ന പുതിയ കാലത്ത് കലാ കാരൻമാർ സ്നേഹത്തിന്റെയും മാനവികതയു ടെയും വക്താക്കളാവണമെന്ന് അദ്ദേഹം സൂചി പ്പിച്ചു.
നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുതിർന്ന കലാ കാരന്മമാരെ ചടങ്ങിൽ ആദരിച്ചു. നടി നിലമ്പൂർ ആയിശ,പ്രോഗ്രാം കൺവീനർ പ്രമോദ് തവനൂർ, നന്മ ജില്ലാ ജോ. സെക്രട്ടറി കൃഷ്ണകുമാർ , ശ്രീമതിതവനൂർ പ്രസംഗിച്ചു. ബാലയരങ്ങ് കലോത്സവം സംസ്ഥാന വിജയികൾ ക്കുള്ള സമ്മാന വിതരണം ചടങ്ങിൽ നടന്നു. പ്രതിനിധി സമ്മേളനം സിനിമാ സംവിധായകൻ പ്രിയ നന്ദനൻ ഉദ്ഘാടനം ചെയ്തു. നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി, മനോമോഹൻ, സി. രമാദേവി, സജിത്ത് പൂക്കോട്ടുംപാടം , സുരേഷ് ഒഡേസ്സ, പ്രദീപ് ഗോപാൽ, അജിത നമ്പ്യാർ, ഭാസ്ക്കരൻ മാസ്റ്റർ പ്രസംഗിച്ചു. സാഹിത്യ കലാപുരസ്കാരം നേടിയ ജാനമ്മ കുഞ്ഞുണ്ണി,കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ കലാ മണ്ഡലം സത്യ വ്രതൻ എന്നിവരെ ആദരിച്ചു.കലാ സന്ധ്യ കവി മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എസ്. പയ്യനെടം അധ്യക്ഷത വഹിച്ചു. ഉമേഷ് നിലമ്പൂർ, ശ്യാം പ്രസാദ് മഞ്ചേരി, കലാമണ്ഡലം പ്രകാശിനി, കലാമണ്ഡലം ഉദയഭാനു , ബിന്ദു കാലടി പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ നടന്നു.സമ്മേളനം ബുധനാഴ്ച സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും.