Fincat

കനത്ത മഴ: ജാഗ്രത പാലിക്കണം

ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടുള്ളതിനാലും പലഭാഗങ്ങളിലും കനത്ത മഴ  തുടരുന്നതിനാലും  പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മുന്‍ ദിവസങ്ങളില്‍ ഉണ്ടായ മഴയെ തുടര്‍ന്നു അപകട ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രതാ പാലിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ താഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാകലക്ടര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും താലൂക് ഐ.ആര്‍.എസും പ്രവര്‍ത്തിക്കുന്നുണ്ട്. ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ ഓരോ വകുപ്പുകളും സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1 st paragraph

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

2nd paragraph