കോട്ടക്കലിൽ ബെഡ് വിൽപ്പന കേന്ദ്രത്തിൽ അഗ്നിബാധ.
പുത്തൂർ: അരിച്ചോളിൽ അഹല്യ മാട്രസിൻറെ ബെഡ് വിൽപ്പന കേന്ദ്രത്തിലാണ് അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് വിവരം.

കോട്ടക്കൽ അരിച്ചോളിലുള്ള അഹല്യാ മാട്രസിലുണ്ടായ അഗ്നിബാധയിൽ ആർക്കും പരിക്കില്ല. അതേസമയം ഇരുനിലകളിലായുള്ള സ്ഥാപനം പൂർണ്ണമായും കത്തിയമർന്നു. സ്ഥാപനത്തിലുണ്ടായ അഗ്നിബാധയിൽ വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
