ബീവറേജ് കേന്ദ്രത്തിൽ വിജിലൻസ് പരിശോധന

നിലമ്പൂർ. കോടതിപ്പടി ബവ്റിജസ് കോർപറേഷൻ്റ ചില്ലറ മദ്യവിൽപ്പന കേന്ദ്രത്തിൽ വിജിലൻസ് പരിശോധന. കണക്കിൽപ്പെടാത്ത 15370 രൂപ പിടിച്ചെടുത്തു.

ഇന്നലെ രാത്രി കേന്ദ്രം അടയ്‌ക്കുന്നതിന് തൊട്ടുമുൻപ് 8.45ന് ആണ് ഇൻസ്പെക്ടർ പി.ജ്യോതീന്ദ്രകുമാറിൻ്റ നേതൃത്വത്തിൽ പരിശോധനയ്ക്കെത്തിയത്. നിയമം അനുവദിക്കുന്നതിലും അധികം മദ്യം അധികം പണം വാങ്ങി വിൽപ്പന നടത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്. ഇടപാടുകാർക്ക് പണം ബാക്കി നൽകുന്നില്ലെന്നും ആരോപണം ഉണ്ട്. 

സാധാരണക്കാരെപ്പോലെ വിജിലൻസ് സംഘം കൗണ്ടറിന് പുറത്ത് നിന്ന് നിരീക്ഷിക്കവെ ജീവനക്കാരിൽ ഹാർഡ് ബോർഡ് പെട്ടികൾക്കിടയിൽ പണം ഒളിപ്പിക്കുന്നത് കണ്ടു. തുടർന്ന് ജീവനക്കാരെ പുറത്തു വിടാതെ നടത്തിയ പരിശോധനയിൽ പലയിടങ്ങളിൽ നിന്ന് പണം കണ്ടെടുത്തു. നിയമപ്രകാരമുള്ള ക്യാഷ് ഡിക്ള റേഷൻ രജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല.മാനേജർ ഉൾപ്പെടെ ജീവനക്കാരിൽ നിന്ന് രേഖയില്ലാത്ത പണം കണ്ടെടുത്തു. എസ് ഐ കെ.മോഹൻദാസ്, എഎസ്ഐ ടി.ടി.ഹനീഫ, എം.കെ ധനേഷ്, ശിഹാബ്, വഴിക്കടവ് കൃഷി ഓഫിസർ ഡോ.കെ.നിസാർ എന്നിവർ പങ്കെടുത്തു. പിടിച്ചെടുത്ത പണം ഇന്ന് ട്രഷറിയിൽ അടക്കും..തുടർ നടപടിക്ക് റിപ്പോർട്ട് ഡയറക്ടർക്ക് നൽകുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.

പടം.