Fincat

ഓണസമ്മാനം: വാണിജ്യ പാചക വാതക വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന്‍റെ വില 94 രൂപ 50 പൈസയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്‍റെ കേരളത്തിലെ പുതുക്കിയ വില 1896 രൂപ 50 പൈസയാണ്. ഡൽഹിയിൽ 1885 രൂപയാണ് പുതിയ വില.

1 st paragraph

കഴിഞ്ഞ മാസം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 36 രൂപ കുറച്ചിരുന്നു. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഭക്ഷണശാലകള്‍ക്ക് വിലയിലെ കുറവ് ആശ്വാസം നൽകും. സർക്കാർ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകൾക്കും വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത് ഗുണകരമാണ്.

2nd paragraph