Fincat

എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

മലപ്പുറം: എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളിൽ നിന്നാണ് മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ്(63), അലനല്ലൂർ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീർ (21), താമരശ്ശേരി പൂനൂർ സ്വദേശി ആലപ്പടിക്കൽ മുഹമ്മദ് റിയാസ്(33) എന്നിവരാണ് അറസ്റ്റിലായ മലപ്പുറം ജില്ലയ്ക്കകത്ത് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഓണാഘോഷത്തോടനുബന്ധിച്ച് വിൽപ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തിൽപെട്ട എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാംപുകൾ,

1 st paragraph

കഞ്ചാവ്, ഹെറോയിൻ, ബ്രൗൺഷുഗർ തുടങ്ങിയവ വൻതോതിൽ ശേഖരിച്ചുവച്ചിരിക്കുന്ന സംഘങ്ങളെ കുറിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പ്രത്യേക സംഘം ജില്ലാ അതിർത്തികളിലും സ്റ്റേഷൻപരിധികളിലും ഒരാഴ്ചയോളം നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പൊലീസ് സംഘം മാട് റോഡിൽ കുന്നുംപുറത്ത് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോയിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ് (63 ), നെ അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേന വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.

2nd paragraph

ബാംഗ്ലൂരിൽ നിന്നും കേരളത്തിലെത്തിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പെരിന്തൽമണ്ണ ടൗണിൽ വച്ച് 65 ഗ്രാം ക്രിസ്റ്റൽ എംഡി എംഎ മയക്കുമരുന്നുമായി അലനെല്ലൂർ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീർ (21) പിടിയിലായത് .അന്താരാഷ്ട്രമാർക്കറ്റിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന ക്രിസ്റ്റൽ എംഡിഎംഎ ട്രാവൽ ബാഗിലൊളിപ്പിച്ചാണ് ബാംഗ്ലൂരിൽ നിന്നു ജില്ലയിലെത്തിച്ചത്.

പാലക്കാട് ഹൈവേയിൽ പാതായ്ക്കര വച്ചാണ് കാറിൽ ഒളിപ്പിച്ച് കടത്തിയ ആറു കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി പൂനൂർ സ്വദേശി ആലപ്പടിക്കൽ മുഹമ്മദ് റിയാസ് (33) നെ എസ്‌ഐ.സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.കാർ റോഡ് സൈഡിൽ പാർക്ക് ചെയ്ത് വിൽപ്പനയ്ക്കായി ശ്രമിക്കുന്നതിനിടെയൊണ് പ്രതിയെ കഞ്ചാവ് സഹിതം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പെരിന്തൽമണ്ണ ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിൽ ലഹരി വിൽപ്പന സംഘത്തിലെ മറ്റുകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതായും ജില്ലയിൽ അടുത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണ് പെരിന്തൽമണ്ണയിലേതെന്നും ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ അറിയിച്ചു.

മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ സിഐ.സി.അലവി, എസ്‌ഐ.സി.കെ.നൗഷാദ്,ജൂനിയർഎസ്‌ഐ.എം,പി.ഷൈലേഷ്, എസ്‌ഐ. സജീവ് കുമാർ, എഎസ്ഐ.ബൈജു, എസ്.സി.പി.ഒ മാരായ സന്ദീപ്,ഉല്ലാസ്,രാമകൃഷ്ണൽ,രാകേഷ്,മുഹമ്മദ് സജീർ,കൈലാസ്,എന്നിവരും ജില്ലാ ആന്റിനർക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷിന്റെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി .