പുല്ലൂരില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് താനാളൂര്‍ സ്വദേശി മരണപ്പെട്ടു
മലപ്പുറം: തിരൂര്‍ പുല്ലൂരില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ താനാളൂര്‍ സ്വദേശി മരിച്ചു. മൂന്നമൂല പൂളക്കല്‍ മൊയ്ദുട്ടിയുടെ മകന്‍ ഷബീര്‍ അലി (27) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷബീര്‍ അലി കോഴിക്കോട് മെഡിക്കല്‍ ചികില്‍സയിലായിരുന്നു. മാതാവ്: റഹ്മത്ത്. ഭാര്യ: നിഷാന. സഹോദരന്‍: സമീര്‍. പോസ്റ്റുമോട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ ഖബറടക്കും.