ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ മരണപ്പെട്ടു
വഴിക്കടവ്: മൊറയൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിക്കടവ് സ്വദേശിയായ യുവാവ് മരിച്ചു. വഴിക്കടവ് വരക്കുളം മാമനത്ത് തങ്കച്ചന്റെ മകൻ ഷിജു (26) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി മൊറയൂരിൽ വെച്ചാണ് ഷിജു സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ച് അപകടം ഉണ്ടായത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: ജിയ 12 ദിവസം മുമ്പാണ് പ്രസവിച്ചത്.