കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഫുഡ് സേഫ്റ്റി പരിശീലനം
മലപ്പുറം: മലപ്പുറം ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സംയുക്തമായി ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്കായി ഫുഡ് സേഫ്റ്റി പരിശീലനം നടത്തി. മലപ്പുറം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ രമിത കെ ജി യുടെ നേതൃത്വത്തില്‍ ഫോസ്റ്റ് ട്രാക്ക് ട്രെയ്‌നിര്‍ മുഹമ്മദ് ജാഫര്‍ ക്ലാസെടുത്തു.
യൂണിറ്റ് പ്രസിഡന്റ് റഫീഖ് എയര്‍ലെന്‍സ് അധ്യക്ഷത വഹിച്ചു. ഹമീദ് ഡെലീഷ്യ, അറഫ മാനു, ബിജു കോക്കീറോ, സാംകോ റഫീഖ് എന്നിവര്‍ സംസാരിച്ചു.