Fincat

ഓണാഘോഷത്തിന് മുണ്ടും ഷർട്ടും ധരിച്ചെത്തിയത് സീനിയേഴ്‌സിന് ഇഷ്ടപ്പെട്ടില്ല; നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

മലപ്പുറം: ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് തല്ലുണ്ടായത്.

ജൂനിയർ വിദ്യാർത്ഥികൾ മുണ്ടും ഷർട്ടും ധരിച്ച് വന്നത് സീനിയേഴ്‌സിന് ഇഷ്ടപ്പെടാത്തതാണ് തല്ലിൽ കലാശിച്ചത്. റോഡിൽവച്ച് പരസ്പരം മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്‌.

2nd paragraph