ഭാരത് ജോഡോ യാത്രയില്‍ ഐ എന്‍ ടി യു സി 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും

മലപ്പുറം  :  ഭാരത് ജോഡോ യാത്രയില്‍ 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ം ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍  തീരുമാനിച്ചു.  എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ് ശക്തികളുടെ കൈകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുവാനുള്ള യാത്രയാണ് ഭാരത് ജോഡോ യാത്രയെന്നും ജനാധിപത്യ മതേതരത്വത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാവരും രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ പങ്കാളികളാകണമെന്നും അനില്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു.

ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍   എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എസ് ജോയ് , ഇ മുഹമ്മദ് കുഞ്ഞി, അസീസ് ചീരാന്തൊടി, സക്കീര്‍ പുല്ലാര, സുബൈര്‍ പാച്ചീരി, ജയന്‍ അറക്കല്‍, അറക്കല്‍ കൃഷ്ണന്‍, മുഹമ്മദ് ഷാ ഹാജി , ഹസ്സന്‍ പുല്ലങ്കോട് സംസാരിച്ചു.