ഓട്ടോറിക്ഷയിൽ യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ
ഓട്ടോയിൽ വെച്ച് യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ
വഴിക്കടവ്: മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) അയ്യപ്പൻപൊട്ടി, മരുത എന്നയാളെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ മരുതയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴായ്ച വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് വഴിക്കടവിൽ നിന്ന് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയ യുവതിയെ ഓട്ടോ ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി യുവതിയുടെ എതിർപ്പ് വകവെക്കാതെ ബലാത്സംഗം ചെയ്യുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടറെക്കൂടാതെ എസ് ഐ മാരായ വേണു ഒ.കെ, ജോസ് കെ.ജി, പോലീസുകാരായ റിയാസ് ചീനി, സനൂഷ്,ഷീബ, സുനിത എം.പി, പ്രസാദ് പി.ഡി, ജിതിൻ.പി, ജോബിനി ജോസഫ്
എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.