കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മഞ്ചേരി: എളങ്കൂരിൽ കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വാരിയം പറമ്പ് കാപ്പും കുന്ന് ക്വാറിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. വാരിയംപറമ്പ് പി എം എസ് എം ദഅവ കോളേജ് വിദ്യാർഥി മുഹമ്മദ് ഇഹ്‌സാൻ (19) ആണ് മരിച്ചത്.

നാട്ടുകാരും മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീമും ട്രോമാ കെയറും മറ്റ് സന്നദ്ധ പ്രവർത്തകരും കൂടി നടത്തിയ തിരച്ചിലിൽ രാത്രി 8 മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.