നഗരങ്ങള്‍ ഇല്ലാതാക്കുന്ന നികുതി നയം ഉപേക്ഷിക്കണം: കെട്ടിട ഉടമകള്‍


മലപ്പുറം: ഭൂമിയുടെ ന്യായ വില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.


പുതിയ നികുതി സംവിധാനം നടപ്പായാല്‍ കെട്ടി ഉടമകളും വ്യാപാരികളും നഗര ഹൃദയങ്ങളിലെ കെട്ടിട മുറികള്‍ ഒഴിവാക്കി ഗ്രാമ പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതമാകുമെന്ന് യോഗം ഓര്‍മ്മിപ്പിച്ചു.ഇതില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് മംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി അലവിക്കുട്ടി,കെ ഫസല്‍ മുഹമ്മദ്,യൂനുസ്സ് കിഴക്കേതില്‍, കെ പി മുസ്തഫ ഹാജി,സി ഇബ്രാഹിം മാറഞ്ചേരി,കെ ആലിക്കോയ ഹാജി,എ സഹദേവന്‍,എം പി ഷാജി ഷാനവാസ്, സി പി അഹമ്മദ് കുട്ടി, സല്‍മാന്‍ ചോക്കാട്,പി അബദുറഹിമാന്‍ ഫാറൂഖി,എം മോഹനന്‍,സല്‍മാന്‍ ചോലക്കാട് എന്നിവര്‍ സംസാരിച്ചു.