ചങ്ങരംകുളം സ്വദേശി ഹൃദയാഘാതം മൂലം ദുബയില്‍ മരിച്ചു
ചങ്ങരംകുളം: ഹൃദയാഘാതത്തെത്തുടര്‍ന്ന് ചങ്ങരംകുളം സ്വദേശിയായ യുവാവ് ദുബയില്‍ മരിച്ചു. ആലംകോട് മാമാണിപ്പടിയില്‍ താമസിക്കുന്ന അത്താണിക്കല്‍ മുഹമ്മദിന്റെ മകന്‍ അന്‍ഷാദ് (36) ആണ് ദുബയില്‍ ജോലിസ്ഥലത്ത് മരിച്ചത്. ദുബയില്‍ സ്വകാര്യകമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അന്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ് റംല. ഭാര്യ: ഫെമിന. മക്കള്‍: അഷ്‌ലക്, ഐഷ ലയ.