മലപ്പുറത്ത് എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾക്ക് ചെറുപൊതികളിലാക്കി വില്‍പ്പന നടത്തുന്ന മാഫിയാ സംഘം അറസ്റ്റിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ഫുള്‍ ഷാദ് ഷേഖ് എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രത്യേക കര്‍മ്മപദ്ധതിയുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും സ്‌കൂള്‍ കോളജ് കൗമാരക്കാര്‍ക്ക് ഇടയിലും വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് പെരിന്തല്‍മണ്ണ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ശ്രീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആഴ്ചകള്‍ നീണ്ട അന്വേഷണത്തില്‍ ആണ് തന്ത്രപരമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാള്‍, യുപി, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന വലിയ അളവില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് 100 രൂപ മുതല്‍ 1000 രൂപ വരെയുള്ള ചെറുപൊതികളിലാക്കി വിദ്യാര്‍ത്ഥികളെ വരെ വലയിലാക്കി വില്‍പ്പന നടത്തുന്ന പെരിന്തല്‍മണ്ണ നഗരത്തിലെ മാഫിയ സംഘങ്ങളിലെ പ്രധാനികളാണ് പിടിയിലായവര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് പരിധിയില്‍ നിന്നും വലിയ അളവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ സംഘത്തെയും ഇതേ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ആളുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഹരിദാസന്‍, പ്രിവന്റ് ഓഫിസര്‍ വി കുഞ്ഞുമുഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എസ് അരുണ്‍കുമാര്‍, തേജസ് വി, അമിത് കെ, രാജേഷ് ടി കെ, ഹബീബ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സജ്‌ന സി എ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.