ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 സമാപിച്ചു


മലപ്പുറം; ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവുമായി 5 ദിവസമായി ജില്ലയില്‍ പര്യടനം നടത്തിയ ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 നിലമ്പൂരില്‍ സമാപിച്ചു .
പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച യാത്ര മങ്കട, മലപ്പുറം,കോട്ടക്കല്‍, തവനൂര്‍ പൊന്നാനി,തിരൂര്‍, താനൂര്‍ തിരൂരങ്ങാടി, വേങ്ങര ചേലേമ്പ്ര , കൊണ്ടോട്ടി ഏറനാട്,മഞ്ചേരി , വണ്ടൂര്‍, നിലമ്പൂര്‍ എന്ന്ീ മണ്ഡലങ്ങളില്‍ പര്യടനം നടത്തി.
ലഘുനാടകം, പ്രഭാഷണം , തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.

ജില്ലയിലെ വിവധ സ്‌കൂളുകളിലെ 10,000 ലധികം കുട്ടികള്‍ പരിപാടിയില്‍ പങ്കാളികളായി.ആശ്രയയുടെ സംസ്ഥാന പ്രസിഡന്റ് കെ.ശാന്തശിവന്‍, ജില്ലാ കോഡിനേറ്റര്‍ ഇ സത്യന്‍
ട്രഷറര്‍, സി.എ റസാഖ് മാസ്റ്റര്‍ ,ഡോ ജെ വിക്ടര്‍, അബ്ദു തെക്കരകത്ത്, നീന ടീച്ചര്‍ , ആര്‍ പ്രസന്നകുമാരി ടീച്ചര്‍, ചന്ദ്രമതി, ടി ,ബേബി, എം സലീം അമ്പലങ്ങാടന്‍ അബ്ബാസലി,മുകുന്ദന്‍ മേലേടത്ത്, ജിനേഷ് കുമാര്‍ ,പി ജോസ് എബ്രഹാം,പി വി ഉദയകുമാര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ വിവധ കേന്ദങ്ങളില്‍ സംസാരിച്ചു. ആശ്രയയിലെ 14 അന്തേവാസികളും പരിപാടികളില്‍ പങ്കെടുത്തു.