ഫിസിയോതെറാപ്പിസ്റ്റുകള്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു


മലപ്പുറം: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി കേരള അസ്സോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ ഓര്‍ഡിനേഷന്‍ ( കെ. എ . പി.സി ) ജില്ലാ കമ്മിറ്റി മലപ്പുറത്ത് വാക്കത്തോണ്‍ സംഘടിപ്പിച്ചു.
മുന്നോറോളം ഫിസിയോതെറാപ്പിസ്റ്റുകള്‍ പങ്കടുത്തു. വാക്കത്തോണ്‍ മലപ്പുറം ഡി വൈ എസ് പി ടി അബ്ദുല്‍ റഷീദ് ഫ്‌ളാഗ്ഓഫ് ചെയ്തു. വാക്കത്തോണിന് ജില്ലാ പ്രസിഡന്റ് ഡോ അജയ് രാഘവന്‍ സെക്രട്ടറി ഡോ.വി എസ് ശരത്, ഡോ.ജഷീം, ഡോ. ദീപുഎസ് ചന്ദ്രന്‍ , ഡോ.എം റാഷിജ് , ഡോ. അബദുള്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കേരള അസ്സോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ ഓര്‍ഡിനേഷന്‍ ( കെ എ പി സി ) ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ വാക്കത്തോണ്‍ മലപ്പുറം ഡി വൈ എസ് പി ടി അബ്ദുല്‍ റഷീദ് ഫ്‌ളാഗ്ഓഫ് ചെയ്യുന്നു.


വാക്കത്തോണിന് ശേഷം നടന്ന പൊതുസമ്മേളനം കെ.എ.പി സി സംസ്ഥാന സെക്രട്ടറി ഡോ കെ വി ഹമീദ് റിയാസുദ്ദീന്‍ ഉല്‍ഘാടനം ചെയ്തു. ഫിസിയോതെറാപ്പി ചികില്‍സയുടെ സാധ്യതകളെ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് കെ എ പി സി ലോക ഫിസിയോതെറാപ്പിദിനം ആചരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.