മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു
എറണാകുളം: പാലിക്കരയിൽ ഭാര്യയെ കോലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഒഡിഷ സ്വദേശി ഷുക്രുവിനെ പിനീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേരെത്തെയും ഇയാൾ ഭാര്യയെ ആക്രമിച്ചിരുന്നു.

കുന്നത്തു നാട് പള്ളിക്കര സ്വദേശി ലിജ ( 41) ആണ് കൊലപ്പെട്ടത്. ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ വച്ച് പുലർച്ചെ ആണ് മരിച്ചത്.
വർഷങ്ങളായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.