ഓണത്തിന് ചുരം കയറി വയനാട്ടിലേക്ക് പോയാലോ..? തിരൂരിൽ നിന്നും വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര!
തിരൂർ: മലക്കപ്പാറ, മൂന്നാർ ഉല്ലാസയാത്രകൾക്കൊപ്പം കൂടുതൽ ആളുകൾ ആവശ്യപ്പെട്ട മറ്റൊരു സ്ഥലമാണ് വയനാട്. ഇപ്പോൾ കെ.എസ്.ആർ.ടി.സി ഇതാ തിരൂരിൽ നിന്നും വയനാട്ടിലേക്കുള്ള ഉല്ലാസയാത്രക്ക് അവസരം ഒരുക്കിയിരിക്കുന്നു. സെപ്റ്റംബർ 10ന് പുലർച്ചെ 04:30ന് തിരൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 12 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
യാത്രയിൽ എൻ ഊര് പൈതൃകഗ്രാമം, അമ്പലവയൽ, കാരാപ്പുഴ ഡാം, എടക്കൽ ഗുഹ എന്നിവയാണ് സന്ദർശിക്കുന്ന സ്ഥലങ്ങൾ. 650 രൂപയാണ് ഒരാൾക്ക് വരുന്ന ടിക്കറ്റ് തുക.

പൊന്നാനി ഡിപ്പോയാണ് സർവിസ് ഓപറേറ്റ് ചെയ്യുന്നതിനാൽ ചമ്രവട്ടം, ആലിങ്ങൽ, ആലത്തിയൂർ, BP അങ്ങാടി എന്നിവിടങ്ങളിലുള്ളവർക്ക് ഈ സ്ഥലങ്ങളിൽ നിന്നും കയറാവുന്നതാണ്. താനൂർ, പരപ്പനങ്ങാടി ഭാഗത്തുള്ളവക്കും ഈ യാത്രയിൽ അതാത് സ്ഥലങ്ങളിൽ നിന്നും പങ്കാളികളാകാം.
അപ്പോൾ കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രയുടെ ഭാഗമായി വയനാട് ചുരം കയറാൻ താത്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് നിങ്ങളുടെ സീറ്റ് ഉറപ്പാക്കുക. For Booking 9846531574, 7025525253, 04942666396