മദ്രസ കഴിഞ്ഞ് മടങ്ങവെ എട്ട് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി എട്ടു വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. മദ്രസ കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം.

റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു.