Fincat

വർക്ക്ഷോപ്പിൽ അറ്റകുററപ്പണിക്ക് നിർത്തിയ കാർ മോഷ്ടിച്ചു

നിലമ്പൂർ. കരിമ്പുഴയിൽ വർക്ക്ഷോപ്പിൽ അറ്റകുററപ്പണിക്ക് നിർത്തിയ കാർ മോഷ്ടിച്ചു. സിസിടിവി ക്യാമറ ദിശ മാറ്റിയ ശേഷമാണ് കാർ കടത്തിയത്.

1 st paragraph

എരുമമുണ്ട മതിൽമൂല സക്കീബ് റഹ്മാൻ്റേതാണ് കാർ. കഴിഞ്ഞ ദിവസം രാത്രി 8ന് വർക്ക്ഷോപ്പ് പൂട്ടി പോയതാണ്. ഇന്നലെ രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. ഷട്ടറിൻ്റ പൂട്ട് തകർത്താണ് അകത്ത് കടന്നത്. പിന്നിൽ പ്രഫഷണൽ മാഫിയ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.

2012 മോഡൽ വെള്ള നിറമുള്ള വോക്സ് വാഗൺ കാർ ആണ് മോഷ്ടിച്ചത്. അതിലും പുതിയ മോഡലുകൾ വർക്ക്ഷോപ്പിലുണ്ടായിട്ടും കടത്താൻ ശ്രമിച്ചില്ല. മറ്റു കാറുകൾ തള്ളി നീക്കിയാണ് പുറത്ത് കടത്തിയത്.

2nd paragraph

വർക്ക്ഷോഷോപ്പിന് മുന്നിൽ സ്ഥാപിച്ച ക്യാമറ ദിശ ആകാശത്തേക്ക് തിരിച്ചുവച്ച നിലയിലാണ്. ഡിവിആർ എടുത്തു കൊണ്ടു പോകുകയും ചെയ്തു.’

വർക്ക്ഷോപ്പ് ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.