Main Banner

എ എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍; ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു

തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാം സ്പീക്കറായി തലശ്ശേരി എ എന്‍ ഷംസീര്‍ എം എല്‍ എയെ തിരഞ്ഞെടുത്തു. ഇന്ന് നിയമസഭചേര്‍ന്നയുടന്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എ എന്‍ ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഷംസീറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
തലശ്ശേരിയില്‍ നിന്നുള്ള നിയമസഭാ അംഗമായ ഷംസീര്‍ 15-ാം കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറാണ്. മുന്‍ സ്പീക്കറായ എം ബി രാജേഷ് മന്ത്രിസഭാ അംഗമായതിനെത്തുടര്‍ന്നാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്.

1 st paragraph

പുതിയ സ്പീക്കറായി തിരഞ്ഞെടുത്ത ഷംസീറിനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി കലാപത്തിന്റെ അവസരത്തില്‍ ആക്രമണത്തിന് ഇരയായ ഒരു കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തയാണ് ഷംസീര്‍. വിദ്യാര്‍ഥി പ്രസ്ഥനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ്. എസ് എഫ് ഐ, ഡി വൈ എഫ് ഐ തുടങ്ങിയ സംഘടനകളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച പരിചയ സമ്പത്തും ഷംസീറിനുണ്ട്.

2nd paragraph