Fincat

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി


മലപ്പുറം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ ജി എം ഒ എ യുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി.
കലക്ടറേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് എ കെ റഊഫ് ഉദ്ഘാടനം ചെയ്തു.

:കെ ജി എം ഒ എ യുടെ ആഭമുഖ്യത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ എ കെ റഊഫ് ഉദ്ഘാടനം ചെയ്യുന്നു
1 st paragraph


ശമ്പളപരിഷ്‌കരണത്തിലടക്കം ഡോക്ടര്‍മാരോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിച്ചത്. ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ എല്ലാം ന്യായമാണെന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിക്കുകയും അവ പരിഹരിക്കാം എന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തതാണെന്ന് റഊഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ പി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഐ എം എ നോര്‍ത്ത് സോണ്‍ ജോയിന്‍ സെക്രട്ടറി നാരായണന്‍, ജില്ലാ പ്രസിഡണ്ട് അശോക വത്സല, കെ ജി എം ഒ എ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ പുലാക്കല്‍, ജില്ലാ വൈസ് പ്രസിഡണ്ട് സുബീര്‍ ഹുസൈന്‍, ജില്ലാ സെക്രട്ടറി പി എം ജലാല്‍ , മുരളീധരന്‍, ഹംസ പാലക്കല്‍, മിനി , ഗീത, അസിം, ഷാജു മാത്യൂസ്, ബിജു തയ്യില്‍ , ജലീല്‍, ജയ നാരായണന്‍, അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു.