ഫ്രൊഫ എന്‍ എം ജോസഫിന്റെ നിര്യാണത്തില്‍ അനുശോചനം
മലപ്പുറം: ജനതാദള്‍ എസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന ഫ്രൊഫ എന്‍ എം ജോസഫിന്റെ നിര്യാണത്തില്‍ ജനതാദള്‍ എസ് മലപ്പുറം നിയോക മണ്ഡലം കമ്മറ്റി അനുശോചിച്ചു.
സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന സൗമ്യനായ ഒരു ജനപ്രിയ നേതാവായിരുന്നു ഫ്രൊഫ എന്‍ എം ജോസഫെന്ന് യോഗം അനുസ്മരിച്ചു. മണ്ഡലം പ്രസിന്റ് സി.ഹംസ അദ്ധ്യക്ഷത വഹിച്ചു. സാദിഖലി മഠത്തില്‍ പി പി മുഹമ്മദലി,മുഹമ്മദ് കുട്ടി ഒഴുകൂര്‍ ,സൂപ്പി അത്താണിക്കല്‍ , ഉമ്മര്‍ അത്തിക്കായി, യു പി റഊഫ് , ദാസന്‍ ചെറുപുത്തൂര്‍ എന്നിവര്‍ സംസാരിച്ചു