മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി

അല്‍ഐന്‍: മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ഭർത്താവ് കെ.കെ മുസ്‍തഫഫ അൽ ഐനിൽ അഡ്നിക് ഇൻഷുറൻസിൽ ജോലി ചെയ്യുന്നു.

മക്കൾ – മാജിദ ബതൂൽ, സഫ തസ്നീം, മുഹമ്മദ്‌ അഫ്നാൽ. മൂവരും അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളാണ്. പിതാവ് – ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി. മാതാവ് – ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.