Main Banner

നരിപ്പറമ്പ് – പോത്തന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു


നരിപ്പറമ്പ് – പോത്തന്നൂര്‍ റോഡില്‍ കാനയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്ന് വിള്ളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായതിനാല്‍ ഇന്ന് (സെപ്തംബര്‍ 15) മുതല്‍ നവീകരണ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള  മള്‍ട്ടി ആക്‌സില്‍, ഹെവി ലോഡ് വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തിരൂരില്‍ നിന്ന് നരിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ പഴയ എന്‍.എച്ച് വഴി പ്രവേശിക്കണം.