Fincat

വനത്തിലകപ്പെട്ട ഡോക്ടറേയും സംഘത്തേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി


നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്ക് മെഡിക്കൽ ക്യാമ്പിനായി പോയ ഡോക്ടർ അശ്വതിയും സംഘവുമാണ് വാഹനം കേടായി ഉൾക്കാട്ടിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂർ ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ പി ടി ഉമ്മറിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി മെഡിക്കൽ സംഘത്തെ സുരക്ഷിതമായി വനത്തിനു വെളിയിലും തുടർന്ന് ചാലിയാർ ഹെൽത്ത് സെന്ററിലും എത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ ജീവനക്കാരായ സാബു, അനീഷ്, വിജേഷ് ഉണ്ണി, സുമീർ, തോമസ്, ജിമ്മി മൈക്കിൾ എന്നിവർ പങ്കെടുത്തു.