Fincat

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം മടങ്ങിയെത്തി

തിരുവനന്തപുരം: മലയാളം അക്ഷരമാല ഒരു പതിറ്റാണ്ടിനു ശേഷം മലയാളം പാഠപുസ്തകത്തിൽ മടങ്ങി എത്തി. രണ്ടാം ക്ലാസിലെ അക്ഷരമാല ഉൾപ്പെടുന്ന മലയാളം രണ്ടാം വാല്യം പുസ്തകം കുട്ടികളുടെ കയ്യിലെത്തി. ഔദ്യോഗിക ഭാഷ മാർഗനിർദേശക സമിതിയുടെ നിർദ്ദേശം അനുസരിച്ചുള്ള അക്ഷരമാലയാണു പ്രത്യേക പേജായി പുസ്തകത്തിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയത്.

1 st paragraph

ഒന്നാം ക്ലാസിലെ കുട്ടികൾക്കു ക്രിസ്മസ് അവധിക്കു ശേഷം ലഭിക്കുന്ന മൂന്നാം വാല്യം മലയാളം പുസ്തകത്തിലും അക്ഷരമാലയുണ്ടാകും. 2013 ൽ പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോഴാണ് അക്ഷരമാല പുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയത്. അക്ഷരമാല ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായതോടെ ഈ വർഷം തന്നെ അതു നടപ്പാക്കാൻ മുൻകയ്യെടുത്തത് മന്ത്രി വി.ശിവൻകുട്ടിയാണ്. കേരള ഭൂപടത്തിന്റെ പശ്ചാത്തലത്തിലുള്ള അക്ഷരമാല പേജ് തയാറാക്കിയത് എസ്സിഇആർടി ആണ്.

2nd paragraph

ഔദ്യോഗിക ഭാഷാ മാർഗ നിർദേശകസമിതിയുടെ തീരുമാനപ്രകാരമുള്ള ലിപി പരിഷ്കരണം അടുത്ത അധ്യയന വർഷം മുതലുള്ള പാഠപുസ്തകങ്ങളിലാകും നടപ്പാക്കുക. പഴയ കൂട്ടക്ഷരങ്ങൾ മടക്കിക്കൊണ്ടുവരുന്നതാണു മുഖ്യ മാറ്റം.