അധ്യാപകരുടെ നിയമനാംഗീകാരം സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കുക – പി. ഉബൈദുള്ള എം എല്‍ എ
മലപ്പുറം : എയ്ഡഡ് വിദ്യാലയങ്ങളില്‍ കെ ഇ ആര്‍ പ്രകാരം നിയമനം ലഭിച്ച അധ്യാപക, അനധ്യാപകരുടെ അംഗീകാരം ഭിന്ന ശേഷി സംവരണത്തിന്റെ മറവില്‍ അനന്തമായി അംഗീകാരം നല്‍കാത്ത സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയം തിരുത്തണമെന്ന് പി ഉബൈദുള്ള എം എല്‍ എ ആവശ്യപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ നിയമന അംഗീകാരം ലഭിക്കാത്ത മാനേജര്‍മാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ റോസ്റ്റര്‍ ഉടന്‍ ഇറക്കണമെന്നും കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ വി കെ ഹാഷിം കോയ തങ്ങള്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് നാസര്‍ എടരിക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി സൈനല്‍ ആബിദ് പട്ടര്‍കുളം, ബിജു മേലാറ്റൂര്‍, അസീസ് പന്തല്ലൂര്‍, സത്യന്‍ കോട്ടപ്പടി, കെ പി ഹുസൈന്‍ ഹാജി കുറ്റൂര്‍, ഉണ്ണി ചേലാമ്പ്ര, അഷ്‌റഫലി താനുര്‍, കെ ടി ചെറിയ മുഹമ്മദ് മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, മോഹനകൃഷ്ണന്‍ തേഞ്ഞിപ്പലം, ഷംസു വേങ്ങര, ലുഖ്മാന്‍ മങ്കട തുടങ്ങിയവര്‍ പ്രസംഗിച്ചു.