താനൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയിലധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം: താനൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പൊലീസ്. സംഭവവുായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വെന്നിയൂർ സ്വദേശികളായ ഷംസിയാദ്, വി. മുർഷിദ്, അബ്ദുള്ള മുനീർ എന്നിവരെയാണ് പിടികൂടിയത്.

ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.

ഹാഷിഷ് ഓയിൽ എവിടെ നിന്ന് എത്തിച്ചതാണെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
