കരിപ്പൂരിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി; സ്ത്രിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് കണ്ടെടുത്തത്. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായി.

വയനാട് സ്വദേശിനി ബുഷറ, മലപ്പുറം സ്വദേശി ജംഷീദ്, കോഴിക്കോട് കക്കാട്ടിൽ അബ്ദുൾ ഷാമിൽ എന്നിവരാണ് സ്വർണം കടത്തിയതിന് പിടിയിലായത്.എയർ കസ്റ്റംസ് കരിപ്പൂർ ബാച്ച് സിയാണ് സ്വർണം പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജിദ്ദയിൽ നിന്ന് വന്ന എസ്ജി 140 വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി ശ്രീ ജംഷീദ് എട്ടേപ്പാടനെ (32) കസ്റ്റംസ് പിടികൂടി. വിശദമായി ചോദ്യം ചെയ്തതിന്റെ ഫലമായി 1054 ഗ്രാം തൂക്കമുള്ള സ്വർണ്ണ സംയുക്തം ഇവന്റെ മലാശയത്തിൽ ഒളിപ്പിച്ചു വച്ചിരുന്നു.

മറ്റൊരു കേസിൽ, 4 ചെറിയ കുട്ടികളോടൊപ്പം ജിദ്ദയിൽ നിന്ന് എസ്ജി 140 ഫ്ലൈറ്റിൽ യാത്ര ചെയ്ത വയനാട് സ്വദേശിയായ ബുഷ്റ കീപ്രത്ത് (38) എന്ന സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ വ്യക്തിഗത തിരച്ചിലിന്റെ ഫലമായി വസ്ത്രങ്ങൾക്കടിയിൽ ഒളിപ്പിച്ച 1077 ഗ്രാം സ്വർണ്ണ സംയുക്തം കണ്ടെടുത്തു. 24 ന്റെ 249 ഗ്രാം ആഭരണങ്ങളും പിടിച്ചെടുത്തു.

മറ്റൊരു കേസിൽ ഷാർജയിൽ നിന്ന് IX 354 ഫ്ലൈറ്റിൽ എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി അബ്ദുൾ ഷാമിൽ (26) എന്നയാളെ കസ്റ്റംസ് ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ മലാശയത്തിൽ ഒളിപ്പിച്ച 3 ഗുളികകളുടെ രൂപത്തിൽ സ്വർണം പിടികൂടിയത് ആകെ അളവ് 3059 ഗ്രാമാണ്. ഏകദേശം 1,36,40,000 രൂപയാണ് വിപണി മൂല്യം.
