മുസ്ലീം ലീഗ് അംഗം മെംബർ സ്ഥാനം രാജിവെച്ചു; സി.പി.എമ്മിലേക്കെന്ന് സൂചന

മലപ്പുറം: കരുളായി പഞ്ചായത്തിൽ മുസ്ലീം ലീഗ് അംഗം പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ചു, പന്ത്രണ്ടാം വാർഡായചക്കി ട്ടാമല വാർഡ് അംഗം ജിതിൻ എന്ന കുട്ടനാണ് രാജിവെച്ചത്, പഞ്ചായത്ത് അസി.സെക്രട്ടറി.വിജി എം രാജിനാണ് രാജി കത്ത് നൽകിയത്, രാജി സ്വീകരിച്ചു ഇയാൾ സി.പി.എമ്മിലേക്കെന്ന് സൂചന, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 66 വോട്ടുകൾക്കാണ് ജിതിൻ വിജയിച്ചത്, കരുളായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ 15 അംഗങ്ങളാണുളളത്, യു.ഡി.എഫ് 8, എൽ.ഡി.എഫ് 7 എന്നിങ്ങനെയാണ് കക്ഷി നില, മുസ്ലീം ലീഗ് 4 കോൺഗ്രസ് 4 എന്നിങ്ങനെയാണ് കക്ഷി നില, പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വർഷം മുസ്ലീം ലീഗിനാണ് ജയശ്രീ അഞ്ചേരി യാണ് പ്രസിഡന്റ് ജിതിൻ രാജി വെച്ചതോടെ മുസ്ലീം ലീഗിന്റെ അംഗബലം മൂന്നായി കുറഞ്ഞു, ഉപതെരഞ്ഞെടുപ്പിൽ വാർഡ് നിലനിർത്താനായില്ലെങ്കിൽ യു.ഡി.എഫിന് ഭരണം നഷ്ടമാകും,

നിലമ്പൂർ മണ്ഡലത്തിൽ വഴിക്കടവ്, കരുളായി പഞ്ചായത്തുകളിൽ മാത്രമാണ് മുസ്ലീം ലീഗിന് പ്രസിഡൻറ് സ്ഥാനമുള്ളത്, പി.വി.അൻവർ എം.എൽ.എ, സി.പി.എം നേതൃത്വം എന്നിവരുമായി ജിതിൻ നിരവധി തവണ ബന്ധപ്പെട്ടിരുന്നതായാണ് സൂചന, പോത്തുകൽ, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിൽ മുൻപ് പരീക്ഷിച്ച് വിജയിച്ചതന്ത്രമാണ് സി.പി.എം കരുളായിലും സ്വീകരിക്കുന്നത്.