Fincat

മഞ്ചേരിയിൽ ബസ് സമരം; യാത്രക്കാർ വലഞ്ഞു

മഞ്ചേരി: വഴിക്കടവ് – മഞ്ചേരി – തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല.

1 st paragraph

മഞ്ചേരിയിൽ നിന്നും തിരുരിലേക്ക് പോകുന്ന ആഗയിൽ ബസ് തടഞ്ഞു ഒരു വിഭാഗം ആളുകൾ ഡ്രൈവറെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ഡൈവിംഗ് സീറ്റിൽ നിന്നും ഡൈവറെ വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചു. പരിക്ക് പറ്റിയ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് ആക്രമിക്കുകയും യാത്രക്കാരെ ഭീഷിണിപ്പെടുത്തി ഡ്രൈവറെ ഡ്രൈവിംഗ് സിറ്റിൽ നിന്നും വലിച്ചെയക്കുകയും ചെയ്ത നാട്ടുകാർകെ തിരെ നടപടിയെടുക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. ഈ അവശ്യമുന്നയിച്ച ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.