Fincat

കരിപ്പൂരിൽ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂരിൽ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കോഴിക്കോട് : കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി പോലീസ്. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്‌സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാൾ. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നാണ് ബഷീർ കരിപ്പൂരിൽ എത്തിയത്.

1 st paragraph

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ഇയാൾ വിമാനത്താവളത്തിന് പുറത്ത് ഇറങ്ങിയിരുന്നു. പിന്നാലെ ബഷീറിനെ പോലീസ് പിടികൂടുകയായിരുന്നു. കരിപ്പൂരിൽ തുടർച്ചയായി പോലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്.

2nd paragraph