Fincat

ഒമാനില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശി മരണപ്പെട്ടു.

മലപ്പുറം: ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1 st paragraph

മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രിയില്‍. നിയമനടപടികള്‍ പുരോഗമിക്കുന്നതായി ഇബ്രി കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യ: മുബീന. പിതാവ്: കമ്മ്യുപ്പ കിഴക്കംകുന്നത്. മാതാവ്: ഫാത്തിമ മല്ലക്കടവത്ത്.

2nd paragraph