പ്രിയ ജിത്തുവിന് പ്രണാമം; സിറ്റി സ്കാൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ജിതേഷ് (ജിത്തു ) വാഹനാപകടത്തിൽ മരണപ്പെട്ടു

സിറ്റി സ്കാൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് തിരൂർ തെക്കൻ അന്നാര കോടാടത്ത് വീട്ടിൽ പരേതനായ രാവുണ്ണി മകൻ ജിതേശ് (ജിത്തു – 45 വയസ് ) വാഹനാപകടത്തിൽ മരണപ്പെട്ടു. തിരൂരിൽ നിന്നും മലപ്പുറം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പോകുന്നതിനിടെ കോട്ടക്കൽ ചെറുകുന്ന് വച്ചാണ് അപകടം. ജിതേഷ് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ജിദേഷ് ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോ ജീവനക്കാരനുമാണ്. ജിദേഷിൻ്റെ ആകസ്മിക വിയോഗത്തിൽ സിറ്റി സ്കാൻ മീഡിയാ ഗ്രൂപ്പ് അഗാതമായ ദു:ഖം രേഖപ്പെടുത്തുന്നു. മാതാവ്: പ്രസന്ന. ഭാര്യ: ശ്രീജിത. മകൾ: ഋതിമ ലക്ഷ്മി.