എന്‍സി എച്ച് ആര്‍ ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയെ വിട്ടയക്കണമെന്ന് പ്രതിഷേധ സംഗമം

കോഴിക്കോട്: അന്യായമായി ഇഡി, എൻ ഐ എ സംഘം കസ്റ്റഡിയിലെടുത്ത് യുഎപിഎ ചുമത്തി റിമാന്റ് ചെയ്ത എന്‍ സി എച്ച് ആര്‍ ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയെ വിട്ടയക്കണമെന്ന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ എന്‍സിഎച്ച്ആര്‍ഒ കേരള സംസ്ഥാന ഘടകം സംഘടിപ്പിച്ച പ്രതിഷേധ സംഗമംത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. ഒരു കേസിലും പ്രതിയല്ലാത്ത രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി രൂപീകരിച്ച സംഘടനയ്ക്ക് നേതൃത്വം നല്‍കിയ പ്രഫ. പി കോയയെ അറസ്റ്റ് ചെയ്ത നടപടി ന്യായീകരിക്കാനാവാത്തതാണ്. സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ അനിര്‍വചനീയമായ സംഭാവനകളര്‍പ്പിച്ച മഹദ്‌വ്യക്തിത്വമാണ് പ്രഫ. കോയ. അദ്ദേഹത്തിന്റെ ചിന്തകളെയും വീക്ഷണങ്ങളെയും എതിര്‍ത്തു തോല്‍പിക്കാന്‍ കഴിയാത്തവരാണ് കള്ളക്കേസുണ്ടാക്കി അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നവര്‍. ഇതംഗീകരിക്കാനാവില്ല. ജനാധിപത്യ മതേതര സംവിധാനത്തിനു തന്നെ അപമാനമാണ് കോയയുടെ അറസ്റ്റ്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. കെ സുധാകരന്‍ അധ്യക്ഷതവഹിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, ഗ്രോ വാസു, പി അംബിക, റെനി ഐലിന്‍, കെ പി ഒ റഹ്‌മത്തുല്ല നൂറുൽ അമീൻ അഡ്വ. എം കെ ഷെറഫുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു.