ഹോട്ടൽ മുറിയിൽ മോഡൽ ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ അന്ധേരി ഏരിയയിലെ ഹോട്ടൽ മുറിയിൽ 30 കാരിയായ മോഡൽ ആത്മഹത്യ ചെയ്തു. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഡിആർ പ്രകാരം കേസെടുത്ത് വെർസോവ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.

ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യുകയും അത്താഴവും ഓർഡർ ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഹൗസ് കീപ്പിംഗ് ജീവനക്കാർ പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് ഹോട്ടൽ മാനേജർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിലെത്തി മുറി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മോഡലിന്റെ മൃതദേഹം കണ്ടെത്തി.

സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. “ക്ഷമിക്കണം, ഇതിന് ആരും ഉത്തരവാദികളല്ല. എനിക്ക് സമാധാനം വേണം” – ആത്മഹത്യാ കുറിപ്പിൽ പറയുന്നു. വെർസോവ പൊലീസ് എഡിആർ പ്രകാരം കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അന്വേഷണം നടക്കുകയാണ്.