പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെയും കുറ്റിപ്പുറം ഐ സി ഡി എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചരണവുമായി ബന്ധപ്പെട്ട പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു .വളാഞ്ചേരി കുളമങ്ങലം നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു . നമ്മുടെ പ്രദേശത്തു സുലഭമായതും, പോഷകസമ്പുഷ്ടവും ആയ നിരവധി വിഭവങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു .ഡിവിഷൻ കൗൺസിലർ ഈസ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ്തി ശൈലേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, മരാമത്ത് കാര്യ സ്റ്റാർറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായ ആബിദ മൺസൂർ, സുബി ത രാജൻ, നൂർജഹാൻ, ഷാഹിന റസാഖ് ,അനിത , ജെ. പി.എച്ച്. എൻ സിമി, ന്യൂട്രിഷൻസിറ്റ് ജുസൈന, ഐ.സി.ഡി. എസ് സൂപ്പർ വൈസർ അമ്പിളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പോഷകാഹാര പ്രദർശന മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാന ചടങ്ങും നടന്നു.