അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഗുഡ്ഡയൂരിൽ വള്ളി – സുരേഷ് ദമ്പതികളുടെ ആറ് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളജിൽ വെച്ച് ഇന്ന് വൈകുന്നേരം 6.30 നാണ് കുഞ്ഞ് മരിച്ചത്. ഡിസംബർ മാസത്തിലായിരുന്നു പ്രസവ തീയതി. പ്രസവ സമയത്ത് ഒരു കിലോ 100 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.