ലോക കേരളസഭ; സമ്മേളനം സര്‍ക്കാര്‍ ചെലവിലല്ല: വിശദീകരിച്ച് മുഖ്യമന്ത്രി

ലോകകേരളസഭ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ രാജ്യങ്ങളിലെയും പ്രവാസിമലയാളികളാണ് ചെലവ് വഹിക്കുന്നത്. മേഖലാ സമ്മേളനം ലണ്ടനിൽ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ മറുപടി. സമ്മേളനങ്ങളുടെ ചെലവിന്റെ കാര്യങ്ങൾ വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിഡിയോ റിപ്പോർട്ട് കാണാം.

 

ലോക കേരളസഭയുടെ യൂറോപ്പ്- യു.കെ മേഖലാ സമ്മേളനമാണ് ലണ്ടനിൽ തുടങ്ങിയത്. പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനവേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.രാജീവും ചീഫ്സെക്രട്ടറി വി.പി.ജോയി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലെ മാർക്സ് സ്മാരകവും മ്യൂസിയവും മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചു.