ഖത്തർ ഇൻകാസ് യൂത്ത് വിങ് സംഘടിപ്പിച്ച സോക്കർ ഫിയസ്റ്റ 2022 സമാപിച്ചു

ഖത്തർ ആദിത്യമരുളുന്ന ഫിഫ ലോകകപ്പ് 2022ന് ഐക്യദാർഢ്യവുമായി, ഖത്തർ ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫിയസ്റ്റ 2022 എന്ന 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു.

ഖത്തറിലെ പ്രമുഖ 16 ടീമുകൾ ഒക്ടോബർ 6,7 തീയതികളിലായി അബൂഹമൂർ DMIS ഡൈനാമിക്സ് സ്പോർട്സ് മൈതാനിയിൽ വെച്ച് മാറ്റുരച്ച ടൂർണമെന്റിൽ സോക്കർ ക്ലബ് ദോഹ വിജയികളായി.

വിജയികൾക്ക് യൂത്ത് വിങ്ങ് പ്രസിഡൻ്റ് നദീം മനാറും, സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമലയും ചേർന്ന്ചാമ്പ്യൻഷിപ്പ് കിരീടം കൈമാറി.

 

വിജയികൾക്കുള്ള സമ്മാനത്തുക യൂത്ത് വിങ് ജനറൽ സെക്രട്ടറി നെവീൻ കുര്യനും, ട്രഷറർ പ്രശോഭ് നമ്പ്യാരും ചേർന്ന് നൽകി.

ടൂർണമെന്റിൽ രണ്ടാം സ്ഥാനത്തെതിയ വൈകിങ്സ് എഫ്സിക്ക് യൂത്ത് വിങ് നേതാക്കളായ ഷാഹിദ് വിപിയും, അനീസ് കെടിയും ചേർന്ന് ട്രോഫി സമ്മാനിച്ചു.

ഈ വർഷം ഇറ്റലിയിൽ നടന്ന ഫുൾ അയൺമാൻ മത്സരത്തിൽ വിജയിച്ച് ലോകാംഗീകാരം നേടിയ അബ്ദസ്സമദിനെ വേദിയിൽ അനുമോദിച്ചു.

ഖത്തറിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനായ റൗഫ് കൊണ്ടോട്ടി, ജുട്ടാസ് പോൾ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത്, പ്രോഗ്രാം കൺവീനർ മുഹമ്മദ് എടയന്നൂർ എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.