ലോക ഭക്ഷ്യദിനത്തിൽ സൗഹൃദവേദി, തിരൂർ സ്നേഹ വീട്ടിലേക്ക് ഭക്ഷ്യ കിറ്റുകൾ നൽകി

 

തിരൂർ : ദാരിദ്രത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ലോക ഭക്ഷ്യദിനത്തിൽ സൗഹൃദവേദി, തിരൂർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കുറുക്കോളി മൊയ്തീൻ എംഎൽഎ വിതരണോൽഘാടനം നിർവ്വഹിച്ചു . സൗഹൃദവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അദ്ധ്യക്ഷം വഹിച്ചു സ്നേഹവീട് ട്രസ്റ്റ് ചെയർ പേഴ്സൺ ഡോ ഖമറുന്നിസ അൻവർ , തിരൂർ സിറ്റി ഹോസ്പിറ്റൽ എംഡി കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ഡോ സി ആർ മുഹമ്മദ് അൻവർ , സൗഹൃദവേദി സെക്രട്ടറി കെകെ റസാക്ക് ഹാജി, ജോ.. സെക്രട്ടറിമാരായ ഷമീർ കളത്തിങ്ങൽ. അബ്ദുൽ ഖാദർ കൈനിക്കര ,പിപി ഏനുദ്ദീൻ കുട്ടി ഹാജി, ഷഫീഖ് മലബാർ, ഡോ എം സന ഷിജാസ്, റസാക്ക് ഹിന്ദുസ്ഥാൻ , ഫൈസൽ സൈക്കിൾ , സീനത്ത് റസാക്ക്, പി സാബിറ കാദർ, കെടി റുക്കിയ ,പാറയിൽ ഫസലു , വികെ റഷീദ്, ബൈജുജാൻ, മുഹമ്മദലി ഊരോത്തിയിൽ , പിഎ റഷീദ്, ആസിഫ ഫാത്തിമ, എന്നിവർ സംസാരിച്ചു.