Fincat

എന്തിനും തല്ലാമെന്ന അവസ്ഥ’, പൊലീസുകാർ അക്രമികളായി മാറി; കെ സുധാകരൻ

കേരളത്തിലെ പൊലീസുകാർ അക്രമികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആര് സ്റ്റേഷനിൽ പോയാലും മർദ്ദനം. എന്തിനും തല്ലാമെന്ന അവസ്ഥയാണ് കേരളത്തിലേത്. പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

1 st paragraph

എൽദോസ് കുന്നപ്പിളിലിന് എതിരായ നടപടി പരിഗണനയിലെന്ന് സുധാകരൻ പറഞ്ഞു. എൽദോസിന്റെ വിശദീകരണം വായിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച ശേഷമാകും തുടർ നടപടി. നേതാക്കളുമായി ചർച്ച ചെയ്‌ത ശേഷം തുടർ നടപടിയെടുക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തിയത്. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2nd paragraph

ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം. ആവശ്യമെങ്കിൽ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ടാവുകയും വേണം. ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ നടക്കും.