Fincat

ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം; എതിരാളികൾ ഒഡീഷ

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ 2-5നു കീഴടങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്.

 

1 st paragraph

ഇരു ടീമുകൾക്കും രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിൻ്റുണ്ട്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ ഒഡീഷ ജംഷഡ്പൂരിനെ രണ്ടിനെതിരെ 3 ഗോളുകൾക്ക് മറികടന്നു. രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് എടികെയോട് പരാജയപ്പെട്ടത്. ഒഡീഷയാവട്ടെ മുംബൈ സിറ്റിയോട് മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടങ്ങി.

 

ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. എടികെയ്ക്കെതിരെ കലിയുഷ്നിയെയും ദിമിത്രിയോസിനെയും ആക്രമണത്തിനു നിയോഗിച്ച ഇവാൻ ഇന്ന് ഇന്ത്യൻ ഫോർവേഡ് ബിദ്യാസാഗറെ ദിമിത്രിയോസിനു പകരം പരീക്ഷിച്ചേക്കും. അങ്ങനെയെങ്കിൽ, കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ റുയിവ ഹോർമിപാമിനു പകരം വിക്ടർ മോംഗിൽ പ്രതിരോധ നിരയിൽ ഇറങ്ങും.

 

2nd paragraph