Fincat

ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനം; രാജ്യം ഇന്ന് വിവിധ പരിപാടികളോടെ പ്രിയദർശിനിയുടെ ഒർമ്മപുതുക്കും

ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനത്തിൽ രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഒർമ്മപുതുക്കും. 1984 ൽ തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. അന്ത്യവിശ്രമ സ്ഥാനമായ ശക്തിസ്ഥലിൽ കോൺഗ്രസ്സിന്റെ പ്രധാന നേതാക്കന്മാർ അടക്കമുള്ളവർ രാവിലെ പുഷ്പാർച്ചന നടത്തും.

1 st paragraph

ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടപടിയിൽ പ്രതിഷേധിച്ച് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി മരിച്ചത്. ഇന്ദിരാ ഗാന്ധിയെ ദുർഗ്ഗാ എന്നാണ് അടൽ ബിഹാരി വാജ്പേയ് വിളിച്ചിരുന്നത്. ജവഹർലാൽ നെഹ്രുവിന്റെയും കമലാനെഹ്രുവിന്റേയും മകളായി 1917 നവംബർ 19നാണ് ഇന്ദിര ജനിച്ചത്.

ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1933ൽ പൂനെയിലെ പ്യൂപ്പിൾസ് ഓൺ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1936ൽ ഇന്ദിര, ഓക്‌സ്ഫഡ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്നു. എന്നാൽ ഓക്‌സ്ഫഡിലെ പഠനം പൂർത്തിയാക്കാൻ ഇന്ദിരക്കു കഴിഞ്ഞില്ല.

2nd paragraph

1942ൽക്വിറ്റ് ഇന്ത്യാ സമരത്തിനു തൊട്ടുമുൻപായി ഫിറോസിനെ ഇന്ദിര വിവാഹം ചെയ്തു. 1959-60ൽ ഇന്ദിര ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ നെഹ്രുവിന്റെ മരണത്തെ തുടർന്ന് പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി തന്റെ മന്ത്രിസഭയിൽ ഇന്ദിരയെ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു.

ലാൽ ബഹദൂർ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി സ്ഥാനമേറ്റു.1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുകയുണ്ടായി.